വിക്ടേഴ്‌സ് ചാനല്‍ ആരംഭിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍; ഔദ്യോഗിക രേഖയില്‍ വ്യക്തം

 

2005 ല്‍  ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് വിക്ടേഴ്‌സ് ചാനല്‍ ആരംഭിച്ചതെന്ന്  ഔദ്യോഗിക രേഖ. വിക്ടേഴ്‌സ് ചാനലിന്റെ  ഇന്‍ററാക്ടീവ് സംവിധാനം 2005ല്‍ എ.പി.ജെ അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്‌തെന്ന് കേരള ഇന്‍ഫ്രസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ വെബ്സൈറ്റിലും പറയുന്നു.

വേഴ്സറ്റൈല്‍ എസിടി എനേബിള്‍ഡ് റിസോഴ്സ് ഫോര്‍ സ്റ്റുഡന്റ്സ് എന്ന പദ്ധതിയുടെ ചുരുക്കരൂപമാണ് വിക്ടേഴ്സ്. ഐഎസ്ആര്‍ഒ വിക്ഷേപിച്ച എജ്യുസാറ്റ് ഉപഗ്രഹത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്ന ഈ പദ്ധതി 2005 ജൂലൈ 28ന് അന്ന് രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുള്‍കലാം ഉദ്ഘാടനം ചെയ്തെന്ന് കൈറ്റ് വെബ്സൈറ്റിലും വിക്ടേഴ്സ് ചാനലിന്റെ ഫേസ് ബുക്ക് പേജിലുമുണ്ട്.

അതേസമയം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ച എഡ്യൂസാറ്റ് സാറ്റലൈറ്റിന്റെ പ്രയോജനം ഉപയാേഗപ്പെടുത്തിയായിരുന്നു ചാനലിന്‍റെ രൂപീകരണം. രൂപീകരണവേളയില്‍ നിരവധി വിമര്‍ശനങ്ങള്‍ സിപിഎമ്മില്‍ നിന്നും ഇടതുപക്ഷത്തില്‍ നിന്നും സര്‍ക്കാരിന് നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെ മറികടന്ന് ഐ.എസ്.ആര്‍. ഒയുമായി ചേര്‍ന്ന് ഒട്ടനവധി സംരഭങ്ങള്‍ക്കാണ് അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരളത്തില്‍ തുടക്കം കുറിച്ചത്.

 

Comments (0)
Add Comment