മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഷംഷെർ സിംഗ് സുർജെവാല (87) അന്തരിച്ചു

Jaihind News Bureau
Monday, January 20, 2020

ന്യൂഡല്‍ഹി : മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മന്ത്രിയുമായ ഷംഷെർ സിംഗ് സുർജെവാല (87) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജെവാലയുടെ പിതാവാണ്.

അഞ്ച് തവണ എം.എല്‍.എയും ഒരു തവണ രാജ്യസഭാ എം.പിയുമായിരുന്നു. ഹരിയാന പ്രദേശ് കോണ്‍ഗ്രസിന്‍റെയും ക്രിഷക് സമാജിന്‍റെയും മുന്‍ പ്രസിഡന്‍റായിരുന്നു. സംസ്കാരം വൈകിട്ട് ഹരിയാനയിലെ നർവാനയില്‍ നടക്കും.

ഷംഷെർ സിംഗ് സുർജെവാല മകന്‍ രണ്‍ദീപ് സിംഗ് സുർജെവാലയ്ക്കൊപ്പം