മുതിർന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു

Jaihind News Bureau
Monday, December 21, 2020

കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന മോത്തിലാൽ വോറ അന്തരിച്ചു. 93 വയസ്സായിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെക്കാലം കോൺഗ്രസ് ട്രഷറർ ആയിരുന്നു.

1968ലാണ് മാധ്യമപ്രവർത്തകനായിരുന്ന മോത്തിലാൽ വോറ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1970, 1977, 1980 കളില്‍ അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1983ൽ മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി. 1985 മുതൽ 1988 വരെ മൂന്നു വർഷക്കാലമാണ് മോത്തിലാൽ വോറ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്. 1988ൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു, രാജ്യസഭാംഗമായി. 1993 മുതൽ 1996 വരെ ഉത്തർപ്രദേശ് ഗവർണറായും സേവനമനുഷ്ഠിച്ചു.