മുതിർന്ന കോൺഗ്രസ് നേതാവും മലപ്പുറം മുൻ ഡി.സി.സി പ്രസിഡണ്ടുമായ യു.കെ.ഭാസി അന്തരിച്ചു

Jaihind News Bureau
Wednesday, April 15, 2020

മുതിർന്ന കോൺഗ്രസ് നേതാവും മലപ്പുറം മുൻ ഡി.സി.സി പ്രസിഡണ്ടുമായ യു.കെ.ഭാസി (75) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. താനൂർ സ്വദേശിയായ യു.കെ.ഭാസി കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്കത്തിയത്.തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി.

22 വർഷം മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനായിരുന്നു,15 വർഷത്തോളം കെപിസിസി ജനറൽ സെക്രട്ടറിയും ആയിരുന്നു. താനൂരിൽ നിയമസഭാ തിരഞ്ഞടുപ്പിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. താനൂർ സർവ്വീസ് സഹകരണ ബാങ്കിന്റ പ്രസിഡന്റും ആയിരുന്നു.