പിണറായിക്കും മോദിക്കും എതിരായ ജനവിധി : രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, May 25, 2019

Ramesh-Chennithala

പിണറായി സർക്കാരിനും നരേന്ദ്രമോദി സർക്കാരിനും എതിരായ ജനവിധിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ തന്റെ ശൈലി മാറ്റില്ലെന്നും ഇതേ രീതി തുടരുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. തോൽവി മറച്ചുവയ്ക്കാനും കണ്ണടച്ച് ഇരുട്ടാക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ജനവിധിയിൽ നിന്ന് പാഠം പഠിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഈ വിജയം ആവർത്തിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ കുറിച്ച് വസ്തു നിഷ്ഠമായ വിലയിരുത്തൽ അല്ല മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭാഗത്ത് നിന്നുണ്ടായത്. തെറ്റ് പറ്റിയത് തങ്ങൾക്കല്ല എന്ന് പിണറായി വാദിക്കുന്നു. മൂന്നരക്കോടി ജനങ്ങൾക്ക് തെറ്റുപറ്റിയെന്നാണ് ഇവരുടെ വാദം. കൂടുതൽ പരാജത്തിലേക്ക് ഇടതുപക്ഷം എത്തുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിക്ക് പോയത് സിപിഎമ്മിന്‍റെ വോട്ടാണ്. വസ്തുതകൾ മനസിലാക്കാൻ സി പി എം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശൈലി മാറ്റില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ ശൈലി മാറരുതേ എന്നാണ് ഞങ്ങളുടെ പ്രാർത്ഥനയെന്ന് ചെന്നിത്തല പരിഹസിച്ചു. തിരിച്ചടി തിരിച്ചറിയാത്തത് കേരളത്തിൽ പിണറായിക്ക് മാത്രമാണെന്നും ശൈലി മാറാത്തതാണ് കോണ്‍ഗ്രസിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് തുടരാൻ ധാർമികമായി അവകാശമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബി.ജ.പിയെ വളർത്തി യു.ഡി.എഫിനെ തളർത്താനുള്ള തന്ത്രം പാളിയതിലുള്ള ജാള്യതയാണ് പിണറായിക്കെന്നും കെ.സുരേന്ദ്രൻ വിജയിക്കാത്തതിൽ പിണറായിക്ക് നിരാശയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

teevandi enkile ennodu para