തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പേ വാര്‍ഡില്‍ അണലി; രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയെ കടിച്ചു

Jaihind Webdesk
Saturday, June 17, 2023

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാർഡിൽ  രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ചെമ്പേരി സ്വദേശി ലത (55) യെ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പേ വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെയാണ് അണലി കടച്ചത്.  ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാന്‍ എത്തിയതായിരുന്നു ലത. വാടക കൊടുത്ത് ഉപയോഗിക്കുന്ന വാര്‍ഡില്‍ വെച്ചാണ് സംഭവം നടന്നത്. പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. ജനല്‍ വഴിയോ വാതില്‍ വഴിയോ റൂമിലേക്ക് കടന്നതാണ് പാമ്പെന്നാണ് നിരീക്ഷണം.