മാതൃഭാഷ പഠിച്ചിട്ട് മതി മറ്റ് ഭാഷകള്‍: ഭാഷ അടിച്ചേല്‍പ്പിക്കല്‍ വേണ്ട: ഉപരാഷ്ട്രപതി

കോട്ടയ്ക്കല്‍: രാജ്യത്ത് ഒരു ഭാഷയും നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. കോട്ടയ്ക്കലില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മാതൃഭാഷയാണ് കണ്ണുകള്‍. മറ്റു ഭാഷകള്‍ കണ്ണടകളായി വേണം പരിഗണിക്കാന്‍. കുട്ടികളുടെ വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണം. എന്നാല്‍ അവര്‍ ആവശ്യമുള്ളത്രയും ഭാഷകള്‍ പഠിക്കട്ടെ. മാതാവ്, മാതൃഭാഷ, മാതൃഭൂമി, ഗുരു എന്നിവ ഓരോരുത്തര്‍ക്കും പ്രധാനപ്പെട്ട കാര്യങ്ങളാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ഭാഷ അടിച്ചേല്‍പ്പിക്കുന്നതു സംബന്ധിച്ച് ഇപ്പോഴുള്ള വിവാദം അനാവശ്യമാണെന്നും കേരളത്തിന്റെ മാതൃഭാഷ മലയാളമാവട്ടെ എന്നും ഉപരാഷ്ട്രപതി പറഞ്ഞു.

Comments (0)
Add Comment