വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പിയുടെ ഉപവാസ സമരം

Jaihind News Bureau
Saturday, March 6, 2021

Adoor-Prakash

 

തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വെഞ്ഞാറമൂട്ടില്‍ അടൂർ പ്രകാശ് എംപിയുടെ ഉപവാസ സമരം ഇന്ന്. സംഭവത്തിൽ തന്നെ പ്രതിയാക്കാനുള്ള ശ്രമമാണ് നടന്നത്. ഉന്നതനായ ഒരു രാഷ്ട്രീയക്കാരനാണ് ഇതിന് പിന്നിലെന്ന ഇ.പി ജയരാജന്‍റെ പ്രതികരണം ദുരൂഹമാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10 മണി മുതൽ 5 മണി വരെയാണ് ഉപവാസം.