പൂജപ്പുര ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. പൂജപ്പുര ജയിലിലെ യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ്ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് പ്രതി തൂങ്ങിയത്. ശുചിമുറി ചവിട്ടി തുറന്ന് ഇയാളെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ് അഫാന്‍. നേരത്തെയും പലകുറി ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സഹോദരനും കാമുകിയും അടക്കം 5 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാന്‍ നിലവില്‍ പൂജപ്പുര ജയിലില്‍ വിചാരണത്തടവുകാരനാണ്.