മേഴ്സിക്കുട്ടിക്ക് ‘മേഴ്സി’ ഇല്ല ; അര്‍ഹതപ്പെട്ട തോല്‍വിയെന്ന് വെള്ളാപ്പള്ളി നടേശന്‍

Jaihind Webdesk
Monday, May 3, 2021

 

ആലപ്പുഴ : മേഴ്‌സിക്കുട്ടിയമ്മയുടെ തോല്‍വി അര്‍ഹതപ്പെട്ടതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മേഴ്‌സി ഒട്ടും ഇല്ലാത്ത ആളാണ്. ബൂര്‍ഷ്വാ സ്വഭാവമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറം മന്ത്രിയായി ഒരുങ്ങിയ ആളാണ് ജലീല്‍. ജയം സാങ്കേതികം മാത്രമാണ്. ഷോക്ക് ട്രീറ്റ്‌മെന്റ് കിട്ടിയതില്‍ സന്തോഷമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.