ഷാര്‍ജയില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനി രണ്ടു വര്‍ഷത്തേക്ക് പുതുക്കാം

JAIHIND TV DUBAI BUREAU
Sunday, July 18, 2021

ഷാര്‍ജ : യുഎഇയിലെ ഷാര്‍ജയില്‍ വാഹനങ്ങളുടെ ലൈസന്‍സ് രജിസ്‌ട്രേഷന്‍ ഇനി രണ്ടു വര്‍ഷത്തേക്ക് നടത്താമെന്ന പുതിയ നിയമം പ്രഖ്യാപിച്ചു. വാഹനങ്ങള്‍ക്ക് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത് അനുവദിക്കുന്നത്. ഇതിനായി വാഹനം പുതിയത് ആയിരിക്കണം. ഒപ്പം രണ്ടു വര്‍ഷത്തെ ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്. സാധാരണ യുഎഇയിലെ കാര്‍ രജിസ്‌ട്രേഷനുകള്‍ ഒരു വര്‍ഷത്തേക്ക് മാത്രമാണ് നല്‍കി വരുന്നത്. ഇപ്രകാരം കാര്‍ ഗുണനിലവാര പരിശോധനയ്ക്ക് ശേഷം പുതിയ രജിസ്‌ട്രേഷന്‍ നല്‍കുന്ന സംവിധാനമാണിത്.