അജ്മാനില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് സൗജന്യമാക്കി ; പുതിയ നിയമം മാര്‍ച്ച് 19 മുതല്‍ 31 വരെ

Jaihind News Bureau
Thursday, March 19, 2020

ദുബായ്  : യുഎഇയിലെ അജ്മാനില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് വേണ്ടെന്ന് തീരുമാനിച്ചു. ഇതോടെ, അജ്മാന്‍ മേഖലയില്‍ വാഹന പാര്‍ക്കിങ് മാര്‍ച്ച് 19 മുതല്‍ 31 വരെ പൂര്‍ണ്ണമായും സൗജന്യമാക്കി. അജ്മാന്‍ മുനിസിപ്പാലിറ്റിയാണ് ഉത്തരവ് ഇറക്കിയത്. കോവിഡ് 19 എന്ന പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ്, മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഏറെ ആശ്വാസകരമായ ഇളവ് പ്രഖ്യാപിച്ചത്.