കാക്കിക്ക് കൂട്ട് കാവി ; പൊലീസും സേവാഭാരതിയും ചേർന്ന് വാഹനപരിശോധന ; ഉത്തരേന്ത്യ അല്ല കേരളം എന്ന് ടി.സിദ്ദിഖ്

Jaihind Webdesk
Monday, May 10, 2021

 

പാലക്കാട്‌ : ജില്ലയില്‍ സേവാഭാരതിയും പൊലീസും ചേർന്ന് വാഹനപരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതിയുടെ ടീഷർട്ടുകളണിഞ്ഞ് പ്രവർത്തകർ പൊലീസിനൊപ്പം പരിശോധന നടത്തുന്നത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്.

സംഭവത്തില്‍ വിമർശനവുമായി കെപിസിസി വൈസ് പ്രസിഡന്‍റ്  ടി.സിദ്ദിഖ് എംഎല്‍എ രംഗത്തെത്തി. പൊലീസിന്‍റെ അധികാരം സേവഭാരതിക്ക്‌ നൽകുന്നത്‌ ശരിയാണോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസിനെ സംഘടനകൾ സഹായിക്കേണ്ടത്‌ അധികാരം പങ്കിട്ട്‌ കൊണ്ടാവരുതെന്നും ഉത്തരേന്ത്യ അല്ല കേരളം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

പാലക്കാട് ജില്ലയില്‍ സേവാഭാരതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകര്‍ പോലീസിനൊപ്പം പരിശോധന നടത്തുന്നത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. പോലീസിന്റെ അധികാരം സേവഭാരതിക്ക്‌ നൽകുന്നത്‌ ശരിയാണോ എന്ന് പരിശോധിക്കണം. പോലീസിനെ സംഘടനകൾ സഹായിക്കേണ്ടത്‌ അധികാരം പങ്കിട്ട്‌ കൊണ്ടാവരുത്‌. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു.