മരുഭൂമിയില്‍ വാഹനാപകടം; പരിക്കേറ്റയാളെ ദുബായ് പോലീസ് എയര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു

Sunday, January 23, 2022

ദുബായ് : മരുഭൂമിയില്‍ വാഹന അപകടത്തെ തുടര്‍ന്ന് പരിക്കേറ്റയാളെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ദുബായ് പോലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്‍ററിലേക്ക് ലഭിച്ച സന്ദേശം വഴി സംഘം ഉടന്‍ സ്ഥലത്ത് എത്തുകയായിരുന്നു. അടിയന്തര ആവശ്യങ്ങള്‍ക്ക് പോലീസിന്‍റെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന എയര്‍ വിംഗ് സെന്‍ററും ദുബായില്‍ പ്രവര്‍ത്തിച്ച് വരുന്നു.