തൊടുപുഴയിൽ മഹിളാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം

Jaihind News Bureau
Wednesday, April 8, 2020

മഹിളാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ തൊടുപുഴയിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കോലാനി ചേരിയിലെ 80 കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചൈയ്തത്.

തൊടുപുഴ മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് കോലാനി ചേരിയിലെ മുഴുവൻ കുടുംബകളിലേക്കും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തത്. ചേരിയിലെ 80 വീടുകളിലേക്ക് 4 കിലോഗ്രാം വീതമുള്ള കിറ്റുകളാണ് നൽകിയത്. തൊടുപുഴ മേഖലയിൽ സാമ്പത്തികമായി ഏറ്റവും പിന്നോക്കമുള്ളവർ അധിവസിക്കുന ചേരി പ്രദേശമാണ് കോലാനി.

മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നൈറ്റ്‌സി കുരിയാക്കോസിന്റെ നേതൃത്വത്തിൽ നടന്ന കിറ്റ് വിതരണ പരിപാടിയിൽ ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു , ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് ,ജോർജ്കുട്ടി കുട്ടംതടം , പി.വി അച്ചാമ്മ ‘ എന്നിവർ പങ്കെടുത്തു.