വീണാ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്നും 1.72 കോടി രൂപ വാങ്ങി; സേവനമാണെങ്കില്‍ 30 ലക്ഷം ജിഎസ്ടി അടയ്ക്കണം; ഒരു കുടുംബത്തിന്‍റെ തട്ടിപ്പാണ് കേരളത്തിൽ നടക്കുന്നത്; മാത്യു കുഴല്‍നാടന്‍ എംഎല്‍എ

Jaihind Webdesk
Saturday, August 19, 2023

 

പുതുപ്പള്ളി: മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽ നാടൻ എംഎൽഎ. വീണയുടെ കമ്പനിക്ക് സിഎംആര്‍എല്‍ കമ്പനി കൂടുതൽ പണം നൽകി. 1.72 കോടി അല്ലാതെ 42.42 ലക്ഷം കൂടി വാങ്ങിയ തെളിവുകൾ മാത്യു പുറത്തുവിട്ടു. നഷ്ടത്തിലായപ്പോളെല്ലാം ശശിധരൻ കർത്തയുടെ ഭാര്യയുടെ കമ്പനി എംപവർ ഇന്ത്യ ലക്ഷങ്ങൾ നൽകിയതയും മാത്യു കുഴൽനാടൻ ആരോപിച്ചു.

സിപിഎമ്മിനെയും സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിരോധത്തിലാക്കിയാണ് തെളിവുകൾ സഹിതം മാത്യു കുഴൽനാടൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സിഎംആറിൽ നിന്നും ഒരു കോടി 72 ലക്ഷം രൂപ മാത്രമല്ല വീണ വിജയന്‍റെ കമ്പനി കൈപ്പറ്റിയിരിക്കുന്നത്. പല ഘട്ടങ്ങളിലായി 42 ലക്ഷത്തി 42,000 രൂപ കൈപ്പറ്റിയതായി മാത്യുനാടൻ പറഞ്ഞു.

മാസപ്പടി വിഭാഗത്തിൽ മുഖ്യമന്ത്രിയുടെ മകളെ ന്യായീകരിച്ച സിപിഎമ്മിന് നേരെ ചില ചോദ്യങ്ങളും മാത്യു കുഴൽനാടൻ ഉയർത്തി. രണ്ട് കമ്പനികൾ തമ്മിലുള്ള കരാറിന്റെ പേരിലാണ് പണം കൈപ്പറ്റിയത് എന്നായിരുന്നു സിപിഎമ്മിന്റെ വാദം. അങ്ങനെയെങ്കിൽ ഒരുകോടി 72 ലക്ഷം രൂപയ്ക്ക് 30 ലക്ഷംഐ ജി എസ് ടി അടക്കണം ഇത് അടച്ചിട്ടില്ലെന്നു കുഴൽനാടൻ വ്യക്തമാക്കി.

30 ലക്ഷം നികുതിയിൽ 15 ലക്ഷത്തോളം രൂപ കേരളത്തിന് അവകാശപ്പെട്ടതാണ്. ഇത് നഷ്ടപ്പെടുത്തിയതിന് ധനവകുപ്പ് മന്ത്രി മറുപടി പറയണം. ഈ കാര്യം അന്വേഷിക്കണം ആവശ്യപ്പെട്ട കുഴൽനാടൻ ധനവകുപ്പ് മന്ത്രിക്ക് പരാതി മെയിൽ ചെയ്തു. വീണയുടെ കമ്പനിയുടെ സെക്യൂരിറ്റി ഏജൻസിയായി സിപിഎം മാറിയെന്നും മാത്യു പറഞ്ഞു. തെളിവുകൾ സഹിതം ഉള്ള മാത്യു കുഴൽ നാടന്റെ ആരോപണങ്ങൾക്ക് സിപിഎം എന്തു മറുപടി നൽകുമെന്നാണ് കേരളം കാത്തിരിക്കുന്നത്.