വെയിലത്ത് ഇരിക്കരുത്; മഴ നനയരുത്..തെരുവില്‍ കിടക്കരുത്… ആശമാര്‍ക്ക് മന്ത്രിയുടെ വീണയുടെ ഉപദേശസരണികള്‍

Jaihind News Bureau
Wednesday, March 19, 2025

വികസനത്തിന്റെ കാര്യം ചോദിക്കുമ്പോള്‍ മനസ്സിലാവാത്ത കമ്യൂണിസ്റ്റ് ഭാഷയില്‍ മറുപടി പറയുന്ന പി രാജീവ് മന്ത്രിയെപ്പോലെയൊന്നുമല്ല വീണാ ജോര്‍ജ്ജ് മന്ത്രി. വളരെ അരുമയായി സംസാരിക്കും. കേള്‍ക്കുന്നവര്‍ക്ക് ഇവര്‍ക്ക് എന്തൊരു വല്ലാത്ത കരുതലാണെന്നു തോന്നും … അത്രമാത്രം. തോന്നല്‍ മാത്രമേയുള്ളൂ. മറ്റൊരുതരത്തില്‍ ഇല്യൂമിനാറ്റി സമീപനമാണ്. ഒത്തിരി സംസാരവും പേരിനൊരിത്തിരി പ്രവര്‍ത്തിയും. അതേയുള്ളൂ ആരോഗ്യമന്ത്രിടെ പെര്‍ഫോമെന്‍സ്

നാല്പതോളം ദിവസങ്ങളായിരിക്കുന്നു ആശമാരായ വീട്ടമ്മമാരുടെ സമരം തുടങ്ങിയിട്ട്. ഇത്രയും ദിനം അവര്‍ തെരുവിലായിരുന്നു. ഭരണപ്പാര്‍ട്ടിയായ സിപിഎമ്മിന്റേയും പോഷകസംഘടനാ വിഷജീവികളുടെയെല്ലാം ആട്ടും പുലഭ്യവും എല്ലാം കണ്ടും കേട്ടും വെയിലുംമഴയും ഏറ്റ് അവര്‍ തെരുവിലുറങ്ങി. വീണ്ടുമുണര്‍ന്ന് അതിജീവനത്തിനായി മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ച് 38 ദിവസങ്ങള്‍ പിന്നിട്ടു. ഇന്ന് മന്ത്രിയുടെ ആള്‍ക്കാര്‍ വിളിച്ചിട്ട് രണ്ടു തവണ അവര്‍ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിയ്ക്കും മുന്നില്‍ ഇരുന്നു. വളരെ പ്രതീക്ഷകളുമായി എത്തിയ അവരെ കളിയാക്കും പോലെ കുറേ ഉപദേശങ്ങള്‍ നല്‍കി തിരിച്ചയച്ചു.

സമരത്തില്‍നിന്ന് പിന്‍വാങ്ങണമെന്നാണ് ആശമാരോട് ആദ്യം മന്ത്രി അഭ്യര്‍ത്ഥിച്ചത്. നേരത്തേ ഫെബ്രുവരി പതിനഞ്ചാം തീയതി നടത്തിയ ചര്‍ച്ചയിലും സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആശമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സ്വീകരിക്കാന്‍ കഴിയുന്ന എല്ലാ നടപടിയുമെടുത്താണ് മുന്നോട്ടുപോകുന്നതെന്നാണ് മന്ത്രിയുടെ അവകാശവാദം. ഇങ്ങനെ സമരം തുടങ്ങി അഞ്ചാം ദിനം നടത്തിയതില്‍ നിന്ന് നാല്പതാം ദിനം എത്തിയപ്പോഴും മന്ത്രിയുടെ വഞ്ചി തിരുനക്കര തന്നെ നിലകൊള്ളുകയാണ്. ഇവര്‍ക്ക് സമരം തീര്‍ക്കാന്‍ ഉദ്ദേശ്യമില്ലേ ്എന്നു ചോദിച്ചു പോകും ആരും.

ഓരോ സേവനങ്ങള്‍ക്കുമുള്ള ഇന്‍സെന്റീവ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. 26,125 പേരാണ് കേരളത്തില്‍ ആശമാരായുള്ളത്. അവരില്‍ 400 പേര്‍ മാത്രമാണ് പേരാണ് സമരരംഗത്തുള്ളത്. 21,000 രൂപയായി ഓണറേറിയം വര്‍ധിപ്പിക്കണമെന്നും വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപ അതിന്റെ ബെനിഫിറ്റ് ആയി വേണമെന്നുമാണ് ഇന്നത്തെ ചര്‍ച്ചയില്‍ അവരാവശ്യപ്പെട്ടത്. ഓണറേറിയം ഇനിയും കൂട്ടണമെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. എങ്കിലും ഇപ്പോഴത് മൂന്നിരട്ടിയായി വര്‍ധിപ്പിക്കണമെന്ന് പറയുമ്പോള്‍ സംസ്ഥാനത്തിന് എന്താണ് ചെയ്യാനാവുക… കോടിക്കണക്കിനുള്ള ബാദ്ധ്യത ഉണ്ടാക്കുന്നതാണത്. അത് ചെയ്യാനുള്ള സാഹചര്യമില്ല. അതുകൊണ്ട് ‘എന്റെ ആശമാര്‍ ഇങ്ങനെ കഷ്ടപ്പെടരുത്. നിങ്ങളാരും വെയിലു കൊള്ളരുത്, മഴ നനയരുത് ..തെരുവില്‍ കിടക്കരുത്.. നല്ല കുട്ടികളായി വീട്ടില്‍ പോകണം. സമരം നിര്‍്ത്തണം.

ഇതാണ് വീണാ ലൈന്‍. മന്ത്രി ഇതെല്ലാം പറഞ്ഞിട്ട് പോയത് അടുത്തമാസം പത്തനം തിട്ടയില്‍ നടക്കാനിരിക്കുന്ന മെഗാഷോയുടെ ആലോചനാ യോഗത്തിനായിരിക്കും എന്നു കരുതട്ടെ. പിണറായിയുടെ പ്രഹസനമന്ത്രിസഭയുടെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണല്ലോ. മെഗാ വിപണിയും സഖാക്കളുടെ വിളയാട്ടവുമൊക്കെ സംസ്ഥാന ചെലവില്‍ നടത്താനുള്ള വട്ടിപ്പിരിവു നടത്തേണ്ടേ… ഇതിനൊക്ക നിങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും. അതു പറയിപ്പിക്കുന്നതാണ് ജനാധിപത്യം