തിരുവനന്തപുരം : സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങളില്‍ വിചിത്രമറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അക്രമങ്ങള്‍ കൂടിയത് അറിഞ്ഞില്ലെന്നായിരുന്നു സഭയില്‍ മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. മാത്യു കുഴല്നാടന് എംഎല്‍എയാണ് ഇതുസംബന്ധിച്ച ചോദ്യം സഭയില്‍ ഉന്നയിച്ചത്.
സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ രോഗികളില്‍ നിന്നും രോഗികളുടെ ബന്ധുക്കളില്‍ നിന്നുമുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുമ്പോഴാണ് അക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് സഭയില്‍ മറുപടി നല്‍കിയത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തടയുന്നതിന് നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണോ എന്ന ചോദ്യത്തിന് 2012ലെ കേരള ആരോഗ്യരക്ഷാ സേവനപ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവനസ്ഥാപനങ്ങളും ആക്ടില്‍ പറയുന്ന ശിക്ഷാനടപടികള്‍ പര്യാപ്തമാണെന്നും മറുപടി നല്കി.
അതേസമയം ഉത്തരം നല്‍കിയതില്‍ ആശയക്കുഴപ്പമുണ്ടായതാണെന്നും തിരുത്താന്‍ സ്പീക്കറുടെ ഓഫിസിന് അപേക്ഷ നല്‍കിയെന്നും മന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു.