അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുന്നു ; ഡെപ്യൂട്ടി സ്പീക്കർക്കെതിരെ ആരോഗ്യമന്ത്രി

Jaihind Webdesk
Saturday, May 14, 2022

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എല്‍.ഡി.എഫ് നേതൃത്വത്തിന് പരാതി നല്‍കി. ചിറ്റയത്തിന് ഗൂഢലക്ഷ്യം. ചിറ്റയം അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുന്നു. ലൈംഗികാതിക്രമ പരാതിയില്‍ ആരോഗ്യവകുപ്പ് എടുത്ത നടപടികളെ ചിറ്റയം എതിര്‍ത്തു. എംഎല്‍എമാരുടെ യോഗത്തിലും എല്‍ഡിഎഫിലും പറയാത്ത കാര്യങ്ങള്‍ പരസ്യമായി പറയുന്നുവെന്നും വീണ ജോര്‍ജ് പറഞ്ഞു.

ഫോണ്‍ എടുത്തില്ലെന്ന ആരോപണം തെറ്റാണ്, ചിറ്റയത്തിന്‍റെ ഫോണ്‍ രേഖ പരിശോധിക്കണം. ചിറ്റയം രാഷ്ട്രീയമര്യാദ പാലിച്ചില്ല.  മുന്നണിയിലെ അനാവശ്യവിവാദങ്ങള്‍ പ്രവര്‍ത്തകരെ ബാധിക്കുമെന്നും വീണാ ജോര്‍ജ് പരാതിയില്‍  പറഞ്ഞു.