പുലിപ്പല്ല് കേസില്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിയ്ക്ക് ജാമ്യം. വേടന്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പുലിപ്പല്ലാണെന്നാണ് അറിഞ്ഞില്ലെന്നും ഒരു ആരാധകന്‍ സമ്മാനമായി നല്‍കിയകതാണെന്നുമാണ് വേടന്‍ പറയുന്നത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ രാജ്യം വിട്ടു പോകാന്‍ സാധ്യതയുണ്ടെന്നായിരുന്നു വനംവകുപ്പിന്റെ വാദങ്ങള്‍. അത്തരം വാദങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു കോടതി നീക്കം.
വേടന്‍ പൂര്‍ണമായും അന്വേഷണത്തോട് സഹകരിക്കുന്നുണ്ട് എന്നുള്ള കാര്യം വനംവകുപ്പ് തന്നെ അംഗീകരിച്ചതാണ്. തനിക്ക് പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താന്‍ വനംവകുപ്പിനോട് ഏത് വിധേയനേയും താന്‍ സഹകരിക്കാമെന്ന് വേടന്‍ പറഞ്ഞതും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകള്‍ വ്യക്തമല്ല. ജാമ്യമില്ലാ വകുപ്പുകളായിരുന്നു വേടനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ പുലിപ്പല്ല് നല്‍കിയ രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താന്‍ വനംവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.