
ദുബായ് : ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തില്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുക്കും. ജനുവരി ഒമ്പതിന് വെള്ളിയാഴ്ച, ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ച് മുതലാണ് പരിപാടി. പൊതുസമ്മേളനവും കലാപരിപാടികളും ഇതോടൊപ്പം നടക്കും. പരിപാടിയില്‍ പങ്കെടുക്കാനായി പ്രതിപക്ഷ നേതാവ് വ്യാഴാഴ്ച രാവിലെ ഖത്തറിലെത്തും. വെള്ളിയാഴ്ച രാത്രി 9.30 ന് വി.ഡി സതീശന്‍ ഇന്ത്യയിലേക്ക് മടങ്ങും.
