കെ റെയില്‍ കല്ലിടല്‍ നിർത്തിയത് യുഡിഫ് സമരത്തിന്‍റെ ഒന്നാം ഘട്ട വിജയം, പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം ; പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, May 16, 2022

കെ റെയില്‍ സില്‍വർ ലൈന്‍ കല്ലിടൽ നിർത്തിയത് യുഡിഫ് സമരത്തിന്‍റെ  ഒന്നാം ഘട്ട വിജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സർക്കാർ തെറ്റ് സമ്മതിക്കണം. പ്രതിഷേധക്കാർക്കെതിരെയുള്ള മുഴുവൻ കേസുകളും പിൻവലിക്കണം. ജനങ്ങൾ എതിരായത് കൊണ്ടാണ് കല്ലിടൽ നിർത്തിയത്. എന്ത് വന്നാലും പദ്ധതി നടപ്പാക്കും എന്ന് വെല്ല് വിളിച്ച മുഖ്യമന്ത്രി എല്ലാ കാര്യത്തിൽ നിന്നും പിന്നോട്ട് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ വെല്ല് വിളി എന്തായിരുന്നു എന്ന് ആലാചിക്കണം.  വികസനം ചർച്ച ചെയ്യാൻ ഇടത് മുന്നണി തയ്യാറാവുന്നില്ല. സാമൂഹിക ആഘാത പഠനം സർക്കാർ നടത്തുന്നതിൽ യു.ഡി.എഫ് എതിരല്ലെന്നും  ബിജെപി കേരളത്തിൽ നടത്തുന്ന സമരം പ്രഹസനമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.