എല്ലാ മലയാളികൾക്കും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്

Thursday, April 14, 2022

ലോകത്തിന്‍റെ  വിവിധ ഭാഗങ്ങളിലുള്ള എല്ലാ മലയാളികൾക്കും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രകൃതിദുരന്തങ്ങളും മഹാമാരിയും നമ്മെ മാനസികമായും ശാരീരികമായും സാമ്പത്തികമായും തളർത്തിയ വർഷങ്ങളാണ് കടന്നു പോയത്. ഏവർക്കും  ഇത്തവണത്തെ വിഷു പ്രതിസന്ധികളിൽ നിന്നും കരകയറാനുള്ള ഊർജവും പ്രതീക്ഷയും നൽകുന്നതാകട്ടെയെന്നും  അദ്ദേഹം ആശംസിച്ചു