ലോകായുക്ത ഓർഡിനൻസ്: കെ റെയിലിനെതിരെ വരാനുള്ള കേസുകളും ലക്ഷ്യം ; പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്തയച്ചു

ലോകായുക്തയ്ക്കെതിരായ ഓർഡിനൻസിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പ്രതിപക്ഷ നേതാവ്  വിഡി സതീശൻ കത്തയച്ചു . സംസ്ഥാനത്ത് നിലവിലുള്ള എല്ലാ അഴിമതി നിരോധന സംവിധാനങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ടാണ്  സർക്കാർ നിയമഭേദഗതി രഹസ്യമായി പാസാക്കി ഗവർണർക്ക് സമർപിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലോകായുക്തയെ നിഷ്ക്രിയമാക്കി മന്ത്രിമാർക്ക് എതിരായി ആരോപണം വന്നാൽ മുഖ്യമന്ത്രിക്ക് ഹിയറിംഗ് നടത്തി ആരോപണം തള്ളാം എന്നതാണ് അവസ്ഥ. കെ റയിലിനെതിരെയടക്കം വരാനിരിക്കുന്ന കേസുകള്‍ തടയാനാണ് സർക്കാരിന്‍റെ നീക്കമെന്നും ലോകായുക്തയെ തീരുമാനിക്കുന്ന കമ്മറ്റിയിൽ അംഗമായ പ്രതിപക്ഷ നേതാവിനെയടക്കം ഇതേക്കുറിച്ച് അറിയിച്ചില്ലെന്നും വിഡി സതീശന്‍ ആരോപിച്ചു.

 

 

 

Comments (0)
Add Comment