കർഷക ആത്മഹത്യകള്‍ പൊള്ളയായ സർക്കാർ വാഗ്ദാനങ്ങളെ തുറന്നുകാട്ടുന്നു ; സമഗ്ര പുനരുജീവന പദ്ധതി വേണം : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, April 11, 2022

കാർഷിക മേഖലയില്‍ എത്രയും വേഗം സമഗ്രവും കൃഷി സൗഹൃദവും സുസ്ഥിരവും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായ സമഗ്ര പുനരുജീവന പദ്ധതി വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വീണ്ടും കർഷക ആത്മഹത്യ എന്ന വാർത്ത
അങ്ങേയറ്റം ദുഃഖകരവും അതിലേറെ നിരാശാജനകവുമാണ്. കുട്ടനാട്ടിൽ മാത്രമല്ല സംസ്ഥാനത്ത് മിക്കയിടങ്ങളിലും പാടശേഖരങ്ങളും അനുബന്ധ ജലാശയങ്ങളും ഒരു ചെറുമഴയിൽ പോലും വെള്ളക്കെട്ടിലേക്കും തുടർന്നുള്ള പ്രശ്നങ്ങളിലേക്കും പോകുകയാണെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.

ഒരു മുഴം കയറി ലോ ഒരു കുപ്പി വിഷത്തിലോ സഹോദരർ അവസാനിക്കുന്നത് എത്ര കാലം നമ്മൾ ഇങ്ങനെ നോക്കി നിൽക്കും?
ബാങ്കേഴ്സ് സമതി യോഗം കൊണ്ടെന്തുകാര്യം? വേണ്ടത് കർഷക സഹായ നിധി, സമഗ്രമായ നിയമനിർമാണം എന്നിവയാണ്. അടിയന്തരമായി മൊറട്ടോറിയം കാലാവധി നീട്ടി അത് ഗുണഭോക്താവിന് ബോധ്യമാകും വഴി നടപ്പാക്കണം. ആവശ്യമെങ്കിൽ കേന്ദ്ര നയങ്ങൾക്കെതിരെ സംസ്ഥാനം നിയമ വഴി തേടുകയും വേണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷക പ്രേമത്തിൽ നിറഞ്ഞു തുളുമ്പുകയാണ്. പക്ഷെ പിന്നെയും പിന്നെയും കർഷകർ ആത്മഹത്യയിൽ അഭയം തേടുന്നു. എത്ര പൊള്ളയാണ് സർക്കാർ വാഗ്ദാനങ്ങളെന്നു തെളിയിക്കാൻ കൂടുതൽ എന്തു തെളിവു വേണം? – പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

“കഴിഞ്ഞ തവണ കൃഷിനാശം ഉണ്ടായപ്പോൾ നഷ്ടപരിഹാരം തരുമെന്ന് പറഞ്ഞ് ഫോട്ടോയൊക്കെ എടുത്ത് പോയി. ഒറ്റ പൈസ കിട്ടിയില്ല. കൃഷിയാകെ നഷ്ടത്തിലാണ്. എങ്കിലും കൃഷി നിർത്താൻ തോന്നുന്നില്ല അതൊരു ശീലവും വികാരവുമാണ്.”
തിരുവല്ല നിരണത്ത് കർഷകൻ ആത്മഹത്യ ചെയ്ത വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോട് സ്ഥലവാസിയായ മറ്റൊരു കർഷകൻ പറഞ്ഞതാണിത്.
വീണ്ടും കർഷക ആത്മഹത്യ എന്ന വാർത്ത
അങ്ങേയറ്റം ദുഃഖകരവും അതിലേറെ നിരാശാജനകവുമാണ്.
കുട്ടനാട്ടിൽ മാത്രമല്ല സംസ്ഥാനത്ത് മിക്കയിടങ്ങളിലും പാടശേഖരങ്ങളും അനുബന്ധ ജലാശയങ്ങളും ഒരു ചെറുമഴയിൽ പോലും വെള്ളക്കെട്ടിലേക്കും തുടർന്നുള്ള പ്രശ്നങ്ങളിലേക്കും പോകുകയാണ്. രണ്ടു മൂന്നു ദിവസം മഴ തുടരെ പെയ്താൽ ദുരിതം ഒഴുകിയെത്തുകയായി. എത്രയും പെട്ടെന്ന് സമഗ്രവും കൃഷി സൗഹൃദവും സുസ്ഥിരവും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായ സമഗ്ര പുനരുജീവന പദ്ധതി വേണം. ഇല്ലെങ്കിൽ കർഷകന്റെ സങ്കടം ദുരന്തങ്ങളിൽ അവസാനിക്കും
സർഫാസി നിയമങ്ങൾ ഒരു വശത്ത്, ബാങ്കുകളുടെ ദയാരഹിതമായ നടപടികൾ മറുവശത്ത്. നടുവിൽ ഒരു വ്യക്തി അല്ലെങ്കിൽ ഒരു കുടുംബം. എന്തു ചെയ്യും സാധാരണക്കാർ?
ഒരു മുഴം കയറി ലോ ഒരു കുപ്പി വിഷത്തിലോ സഹോദരർ അവസാനിക്കുന്നത് എത്ര കാലം നമ്മൾ ഇങ്ങനെ നോക്കി നിൽക്കും?
ബാങ്കേഴ്സ് സമതി യോഗം കൊണ്ടെന്തുകാര്യം? വേണ്ടത് കർഷക സഹായ നിധി, സമഗ്രമായ നിയമനിർമാണം എന്നിവയാണ്. അടിയന്തരമായി മൊറട്ടോറിയം കാലാവധി നീട്ടി അത് ഗുണഭോക്താവിന് ബോധ്യമാകും വഴി നടപ്പാക്കണം. ആവശ്യമെങ്കിൽ കേന്ദ്ര നയങ്ങൾക്കെതിരെ സംസ്ഥാനം നിയമ വഴി തേടുകയും വേണം.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷക പ്രേമത്തിൽ നിറഞ്ഞു തുളുമ്പുകയാണ്.
പക്ഷെ പിന്നെയും പിന്നെയും കർഷകർ ആത്മഹത്യയിൽ അഭയം തേടുന്നു.
എത്ര പൊള്ളയാണ് സർക്കാർ വാഗ്ദാനങ്ങളെന്നു തെളിയിക്കാൻ കൂടുതൽ എന്തു തെളിവു വേണം?

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVDSatheeshanParavur%2Fposts%2F5177187432340180&show_text=true&width=500