മുതിർന്ന കോൺഗ്രസ് നേതാവ് എം.പി ഗോവിന്ദന്‍ നായരുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Jaihind Webdesk
Wednesday, April 13, 2022

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അഡ്വ. എം.പി ഗോവിന്ദൻ നായരുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു. ആർ. ശങ്കർ മന്ത്രിസഭയിലെ ആരോഗ്യ മന്ത്രിയായും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുള്ള എം.പി ഗോവിന്ദൻ നായർ മധ്യതിരുവിതാംകൂറിൽ കോൺഗ്രസിന്‍റെ മുഖമായിരുന്നു. 24-ാം വയസിൽ പഞ്ചായത്ത് പ്രസിഡന്‍റായ ഗോവിന്ദൻ നായരുടെ രാഷ്ട്രീയ ജീവിതം ആരെയും വിസ്മയിപ്പിക്കുന്നതാണെന്നും വിഡി സതീശന്‍ ഓർമ്മിച്ചു.

ആർ. ശങ്കർ മന്ത്രിസഭ നേരിട്ട പ്രതിസന്ധി കാലത്തും അടിയുറച്ച കോൺഗ്രസ്സ് നേതാവായി ഗോവിന്ദൻ നായർ നിലകൊണ്ടു. ഗോവിന്ദൻ നായർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോഴാണ് ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനും തുടക്കമായത്. അദ്ദേഹത്തിന്‍റെ നിര്യാണം കോൺഗ്രസ് കടുംബത്തിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രതിപക്, നേതാവ് പറഞ്ഞു.