തൃക്കാക്കര പോളിംഗ്  ശതമാനം വർധിക്കുന്നത് യുഡിഎഫിന്‍റെ ആത്മവിശ്വാസം കൂട്ടുന്നു: പ്രതിപക്ഷ നേതാവ്

Tuesday, May 31, 2022

തൃക്കാക്കരയിലെ പോളിംഗ്  ശതമാനം വർധിക്കുന്നത് യുഡിഎഫിന്‍റെ ആത്മവിശ്വാസം കൂട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പോളിംഗ് തുടങ്ങിയ സമയത്ത് ആളുകളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്.  പ്രതിപക്ഷ നേതാവ് ഇടതു മുന്നണിക്ക് വോട്ട് ചെയ്യാൻ നിർദ്ദേശം നൽകണമെന്ന മന്ത്രി പി രാജീവിന്‍റെ പ്രസ്താവനയെ അദ്ദേഹം പരിഹസിച്ചു. പരാജയം മുന്നിൽ കണ്ട മന്ത്രിയുടെ കിളി പോയെന്ന് പ്രതിപക്ഷ നേതാവ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.