പ്രതിപക്ഷ നേതാവായി ആദ്യമായി യുഎഇയിലെത്തിയ വി ഡി സതീശന് ഉജ്ജ്വല സ്വീകരണം ; സതീശന്‍റെ ‘നേരനുഭവങ്ങള്‍’ ശനിയാഴ്ച പ്രകാശനം ചെയ്യും

JAIHIND TV DUBAI BUREAU
Friday, November 5, 2021

ഷാര്‍ജ : കേരളത്തിന്‍റെ പ്രതിപക്ഷ നേതാവായി ആദ്യമായി യുഎഇയിലെത്തിയ വിഡി സതീശന്, ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഇന്‍കാസ് പ്രവര്‍ത്തകര്‍ ആവേശത്തോടെ പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചു.

നവംബര്‍ ആറിന് ശനിയാഴ്ച വൈകിട്ട് ആറിന് റൈറ്റേഴ്സ് ഫോറം ഹാളിലാണ് വി ഡി സതീശന്‍റെ ‘നേരനുഭവങ്ങള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുക. സതീശന് രാഷ്ട്രീയവും ജീവിതവും പറയുന്ന പുസ്തകം, ഒലിവ് ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. സാമൂഹിക-സാംസ്‌കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.