കൺസള്‍ട്ടന്‍സികളില്‍ നിന്ന് കമ്മീഷനടിക്കുന്ന പാർട്ടിയായി സിപിഎം മാറി : വിഡി സതീശന്‍

Wednesday, December 29, 2021

കെ റയിൽ പദ്ധതിയുടെ ഭാഗമായി സർക്കാർ വിദേശ കമ്പനികളുമായി ധാരണയായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏതെല്ലാം വിദേശ കമ്പനികളുമായിട്ടാണ് കരാർ ഉണ്ടാക്കിയിട്ടുള്ളതെന്ന് സർക്കാർ വ്യക്തമാക്കണം. വികസന പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് സർക്കാർ പൂഴ്ത്തി വക്കേണ്ട കാര്യമില്ല. അതിൽ ദുരൂഹത ഉണ്ടെന്നും പ്രതിപക്ഷ നേതാവ് മലപ്പുറത്ത് പറഞ്ഞു.

മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രയിനെ എതിർത്ത സിപിഎം  കെ റയിൽ ന് വേണ്ടി വാശി പിടിക്കുന്നതിൽ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം. കൺസൾട്ടൻസി – കളിൽ നിന്നും കമ്മീഷനടിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. കെ – റയിൽ സമരപരിപാടികൾ ആലോചിക്കാൻ ഉടൻ യുഡിഎഫ്- യോഗം ചേരുമെന്നും വി ഡി സതീശൻ പറഞ്ഞു.