ആശ പ്രവര്‍ത്തകരുടെ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു. ആശാ വര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരുമായി ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് അടിയന്തരമായി പ്രശ്‌നം പരിഹരിക്കണം. കേന്ദ്രസര്‍ക്കാരും അടിയന്തരമായി വിഷയം പരിഹരിക്കാന്‍ ശ്രമിക്കണം. സമരക്കാരുടെ പിടിവാശിയാണ് സമരം തുടരുവാന്‍ കാരണമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എന്നാല്‍ ഈ വിഷയത്തില്‍ സമരം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരിന് എതിരെയാണെന്ന് മന്ത്രി എം ബി രാജേഷ് മറുപടി പറഞ്ഞു.രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമരമാണ് നടക്കുന്നതെന്നാണ് മന്ത്രിയുടെ നിലപാട്
എന്നാല്‍ മന്ത്രി സമരത്തെ തള്ളിപ്പറയുകയാണെന്ന് പ്രതിപക്ഷം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യരുത്. കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് വലിയ ജോലിഭാരം ആണുള്ളത്. ന്യായമായ ആവശ്യമുന്നയിച്ചാണ് അവര്‍ സമരം ചെയ്യുന്നത്. പ്രതിപക്ഷം ആ സമരത്തോടൊപ്പം ആണ്. തുടര്‍ന്ന് സഭയില്‍ ഭരണ പ്രതിപക്ഷ പ്രതിഷേധം ഉ്ണ്ടായി.
ആശാവര്‍ക്കര്‍മാരുടെ സമരവിഷയത്തില്‍ സഭ വീണ്ടും പ്രക്ഷുബ്ധമായി. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്തുവാന്‍ ഇന്നും ബോധപൂര്‍വ്വമായ ശ്രമംസമരം തുടങ്ങിയപ്പോള്‍ മുതല്‍ സമരത്തെ പുച്ഛിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ തുടരുന്നത്. സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
ഭരണസിരാ കേന്ദ്രത്തിന് മുന്നില്‍ നടക്കുന്ന ആശാവര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരം തുടരുന്നു.ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം നാല്പതാം ദിനത്തിലേക്കും നിരാഹാര സമരം രണ്ടാം ദിനത്തിലേക്കും കടന്നു. അംഗനവാടി ജീവനക്കാരുടെ രാപ്പകല്‍ സമരം അഞ്ചാം ദിനത്തിലും തുടരുകയാണ്. ആശമാരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുവാനെന്ന ഭാവത്തില്‍ ഡല്‍ഹിയില്‍ പോയിട്ടു കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുവാന്‍ പോലും കഴിയാതെ വീണാ ജോര്‍ജിനു മടങ്ങിവരേണ്ടി വന്നതില്‍ സമരസമിതി കടുത്ത അതൃപ്ത്തിയിലാണ് .
ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാരും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം അവസാനിപ്പിക്കാത്തതില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആശ വര്‍ക്കര്‍മാരുടെ സമരം തീര്‍ക്കണമെന്ന് ആര്‍ജെഡിയും സിപിഐയും യോഗത്തില്‍ നിലപാടെടുത്തു. ‘യുഡിഎഫ് എംഎല്‍എമാര്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ മാര്‍ച്ചായി കഴിഞ്ഞ ദിവസം ഇരു സമരവേദിയിലും എത്തിയിരുന്നു.