‘ഗ്ലോറിഫൈഡ് കൊടി സുനി’: മുഖ്യമന്ത്രി ചോദിച്ചുവാങ്ങിയതെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, July 5, 2022

തിരുവനന്തപുരം : നിയമസഭയിലെ മുഖ്യമന്ത്രിയുടെ പരാമർശത്തിന് കെപിസിസി പ്രസിഡന്‍റ് കൊടുത്ത കനത്ത മറുപടി മുഖ്യമന്ത്രി ചോദിച്ചുവാങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെ സുധാകരന്‍ എംപിക്കെതിരെ മുഖ്യമന്ത്രി നിയമസഭയില്‍ മോശം പരാമർശമാണ് നടത്തിയതെന്നും അതിനുള്ള ചുട്ട മറുപടിയാണ് കെപിസിസി പ്രസിഡന്‍റ് നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭയില്‍ അംഗമല്ലാത്ത കെപിസിസി അധ്യക്ഷനും പാര്‍ലമെന്‍റ് അംഗവുമായ കെ സുധാകരനെതിരെ മുഖ്യമന്ത്രി വളരെ മോശമായ പ്രതികരണമാണ് ഇന്നലെ നിയമസഭയില്‍ നടത്തിയത്. അദ്ദേഹം ജയരാജനെ കൊല്ലാന്‍ ശ്രമിച്ചെന്നും കെപിസിസി അധ്യക്ഷന്‍ കൊലയാളിയാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനുള്ള ചുട്ട മറുപടിയാണ് സുധാകരന്‍ നല്‍കിയത്. കൊലയാളി ആണെന്ന് പറഞ്ഞാല്‍ അതിന് മറ്റെന്ത് മറുപടിയാണ് കൊടുക്കേണ്ടത്. മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് പിണറായി വിജയന്‍ വടികൊടുത്ത് അടിവാങ്ങുകയാണ്. തെരഞ്ഞെടുക്കപ്പെട്ട എംപിയെ കുറിച്ച് മുഖ്യമന്ത്രിക്ക് യോജിച്ച പരാമര്‍ശമല്ല പിണറായി നടത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.