സിപിഎം മത്സരിക്കുന്നത് ചിഹ്നം നഷ്ടമാകാതിരിക്കാന്‍; വംശനാശം നേരിടുന്ന പാർട്ടിയെന്ന് വി.ഡി. സതീശന്‍

Jaihind Webdesk
Sunday, March 24, 2024

 

കൊച്ചി: ബിജെപിയെ കേരളത്തിലെ സിപിഎമ്മിന് ഭയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം വംശനാശം നേരിടുന്നു. സ്വന്തം പാർട്ടിയുടെ ചിഹ്നം നഷ്ടപ്പടാതിരിക്കാനാണ് സിപിഎം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ പോയത് തിരഞ്ഞെടുപ്പ് സ്റ്റണ്ടിന്‍റെ ഭാഗമാണ്. സിപിഎമ്മുമായി ഒന്നിച്ചുനിന്നാലും കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബിജെപിയെ അനുവദിക്കില്ലെന്നും വി.ഡി. സതീശൻ പറവൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.