ഇവിടെ ഞാനും നീയുമില്ല, നമ്മളേയുള്ളൂ; ഭാരത് ജോഡോ യാത്രയുടെ 99ാം ദിനത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം വിഡി സതീശന്‍

Jaihind Webdesk
Thursday, December 15, 2022

ജയ് പൂര്‍: രാഹുല്‍ ഗാന്ധിക്കൊപ്പം  ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജയ്പൂരിലെ ദൗസയില്‍ വെച്ചാണ് വിഡി സതീശന്‍ ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടന്നത്. രാജ്യത്തിന്‍റെ സ്വത്വം നിലനിർത്താനുള്ള പോരാട്ടമാണിത്. ഇവിടെ ഞാനും നീയുമില്ല; നമ്മളേയുള്ളൂ. രാജ്യത്തിന്‍റെ ഐക്യമാണ് പ്രധാനമെന്ന് വിഡി സതീശന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത ശേഷം ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ഭാരത് ജോഡോ യാത്രയുടെ നൂറാമത് ദിവസമാണ് നാളെ. കേരളത്തിലെ 19 ദിവസങ്ങൾ രാഹുൽ ഗാന്ധിക്കൊപ്പം നടന്ന് തീർത്തത് രാഷ്ട്രീയ ജീവിതത്തിലെ വലിയ അനുഭവങ്ങളിലൊന്നായിരുന്നു. ഇന്ന് ജയ്പൂരിൽ യാത്രയുടെ ഭാഗമായി. വീണ്ടും രാഹുൽ ഗാന്ധിക്കൊപ്പം നടന്നു.
രാജ്യത്തിന്റെ സ്വത്വം നിലനിർത്താനുള്ള പോരാട്ടമാണിത്. ഇവിടെ ഞാനും നീയുമില്ല;
നമ്മളേയുള്ളൂ. രാജ്യത്തിന്റെ ഐക്യമാണ് പ്രധാനം.
ജനപഥങ്ങളിലൂടെ അനേകായിരങ്ങളുടെ കൈകോർത്ത് ഒരാൾ നടക്കുമ്പോൾ ഇന്ത്യ അയാളെയും കണ്ടെത്തുകയാണ്. ഈ സഹന സമരത്തോളം പ്രാധാന്യം മറ്റൊന്നിനുമില്ല.
അയാൾ ഇന്ത്യയുടെ ഹൃദയത്തിലൂടെ നടക്കുമ്പോൾ നമുക്കും ഒപ്പം നടക്കാം…