സംസ്ഥാനത്ത് മഴക്കെടുതി; പ്രതിപക്ഷ നേതാവിന്‍റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി

Jaihind Webdesk
Wednesday, May 29, 2024

 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ വിദേശ യാത്ര റദ്ദാക്കി. സംസ്ഥാനത്ത് കനത്ത മഴ തുടരുകയും മഴക്കെടുതി രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനം റദ്ദാക്കിയത്.   ഇന്ന് വൈകിട്ട് കൊച്ചിയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലായിരുന്നു പ്രതിപക്ഷ നേതാവ് പുറപ്പെടേണ്ടിയിരുന്നത്. എറണാകുളം ജില്ലയിലും പറവൂർ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലും വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് യാത്ര റദ്ദാക്കിയത്. അടുത്ത രണ്ട് ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് പറവൂരിലും എറണാകുളം ജില്ലയിലുമായി തുടരും.