ലക്ഷ്യ 2026: കേരളം കണ്ട ഏറ്റവും വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറുമെന്ന് വി.ഡി സതീശന്‍

Jaihind News Bureau
Monday, January 5, 2026

കേരളം കണ്ട വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ് ഫോമായി യുഡിഎഫ് മാറുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 100 സീറ്റില്‍ അതികം നേടി യൂ ഡി എഫ് ഭരണത്തില്‍ തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള വിഷന്‍ 2026 റിപ്പോര്‍ട്ട് വയനാട് നടന്ന ലക്ഷ്യ ബനേതൃക്യാമ്പില്‍ പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചു. കേരളത്തിന്റെ വികസനത്തിനും മാറ്റത്തിനുമായി പ്രതി നേതാവ്യു വി.ഡി സ്തീശന്‍ അവതരിപ്പിച്ച വിഷന്‍ 2026 റിപ്പോര്‍ട്ടിന് കെപിസിസി ദ്വിദിന നേതൃക്യാമ്പ് കൈയ്യടിയോടെ അംഗീകാരം നല്‍കി. വെറും ഭരണമാറ്റം മാത്രമല്ല, കൃത്യമായ കാഴ്ചപ്പാടുകളോടെയുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

100 സീറ്റില്‍ അധികം നേടി യൂ ഡി എഫ് അധികാരത്തില്‍ തിരിച്ചുവരുമെന്ന ഉറപ്പാണ് പ്രതിപക്ഷനേതാവ് നേതൃയോഗത്തില്‍ പങ്കുവച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തെ വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് തുറന്ന് എതിര്‍ത്ത് മുന്നോട്ട് പോകുകയും അധികാരത്തിലെത്തിയാല്‍ ബദല്‍ പരിപാടികള്‍ നടപ്പാക്കുകയും ചെയ്യും. തെര മുമ്പ് വിസ്മയങ്ങള്‍ ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇടത് സഹയാത്രികരും-എന്‍ഡിഎ കക്ഷികളും യുഡിഎഫിനൊപ്പം എത്തും. കേരളം കണ്ട വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ് ഫോമായി യുഡിഎഫ് മാറും. യുഡിഎഫ് പ്രതിപക്ഷം മാത്രമല്ല; തിരഞ്ഞെടുപ്പിനു്‌ശേഷം ഭരണത്തില്‍ വരാന്‍ പോകുന്ന മുന്നണി കൂടിയാണ് എന്ന് പ്രതിപക്ഷനേതാവ് നേതൃക്യാമ്പിനെ ഓര്‍മ്മപ്പെടുത്തി.