വി.ഡി സതീശൻ യുഡിഎഫ് ചെയർമാൻ

Jaihind Webdesk
Friday, May 28, 2021

തിരുവനന്തപുരം:  യുഡിഎഫ് ചെയർമാനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ തെരഞ്ഞെടുത്തു. ഇന്നു ചേർന്ന യുഡിഎഫ് യോഗത്തിന്റേതാണ്‌ തീരുമാനം.  ഊർജസ്വലനായ വി.ഡി സതീശന്റെ പ്രവർത്തനങ്ങൾ മുന്നണിക്ക് മുതൽക്കൂട്ടാവുമെന്ന് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു. യുഡിഎഫ് ചെയർമാനായി രമേശ് ചെന്നിത്തല കഴിഞ്ഞ 5 വർഷം സ്തുത്യർഹമായ സേവനം കാഴ്ചവച്ചെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച്‌ യുഡിഎഫ് പ്രാഥമിക വിലയിരുത്തൽ നടത്തി.  അത്യന്തം ദയനീയമായ പരാജയമെന്ന് വിലയിരുത്താനാകില്ല. പരാജയം വിലയിരുത്താൻ നിയമസഭ സമ്മേളനത്തിന് ശേഷം ഒരു ദിവസം നീണ്ടുനിൽക്കുന്ന യോഗം ചേരും. തിരിച്ചുവരവിൻ്റെ പാതയൊരുക്കാനാണ്  യോഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.