സത്യത്തിന്‍റെ പക്ഷത്ത്‌ നിന്ന് പോരാടുന്നവരെ ഭയപ്പെടുത്തുന്നവർ പരാജയപ്പെടും ; ഐഷയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, June 12, 2021

തിരുവനന്തപുരം : ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സത്യത്തിന്റെ പക്ഷത്ത്‌ നിന്ന് പോരാടുന്ന അവരെ ഭയപ്പെടുത്താൻ നോക്കുന്നവർ പരാജയപ്പെടുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഐഷ ഒറ്റയ്ക്കല്ലെന്നും  ലക്ഷദ്വീപിലെ പതിനായിരക്കണക്കിന് ജനങ്ങളും കേരളത്തിലെ ലക്ഷോപലക്ഷം ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി അവരുടെ പിന്നിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ലക്ഷദ്വീപിനെ കുറിച്ചുള്ള ചർച്ചകളിൽ സംഘ പരിവാറിന്റെ ഏജന്റായ പ്രഫുല്ല ഘോഡ പട്ടേലിനെ വിമർശിച്ചതിന്റെ പേരിൽ ഐഷയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചാർത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മുതിർന്ന പത്രപ്രവർത്തകൻ വിനോദ് ദുവയുടെ പേരിൽ പ്രധാന മന്ത്രിയെ വിമർശിച്ചതിന് രാജ്യദ്രോഹ കുറ്റം ചാർത്തിയ ഹിമാചൽ പ്രദേശ് സർക്കാരിന്റെ എഫ് ഐ ആർ സുപ്രീം കോടതി റദ്ദാക്കിയത്‌.

യാതൊരു ലജ്ജയുമില്ലാതെ ഒരു ജനതയുടെ മൗലികാവകാശങ്ങൾക്കു വേണ്ടി പോരാടുന്ന ഐഷയ്ക്കെതിരെ അതെ നിയമം വീണ്ടും ദുരുപയോഗം ചെയ്ത്‌ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. പക്ഷെ അവൾ തലകുനിക്കില്ല. ഐഷ ഒറ്റയ്ക്കല്ല. ലക്ഷദ്വീപിലെ പതിനായിരക്കണക്കിന് ജനങ്ങൾ ഒറ്റക്കെട്ടായി അവരുടെ പിന്നിൽ ഉണ്ട്. കേരളത്തിലെ ലക്ഷോപലക്ഷം ജനാധിപത്യ വിശ്വാസികളും. ഐഷയ്ക്ക് ഐക്യദാർഢ്യം!!’-വി.ഡി സതീശന്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

എന്നിൽ ഇല്ലാത്തതും അവരിൽ ഉള്ളതും ഒന്നാണ് ‘ഭയം’!!
ഐഷ സുൽത്താന ഫേസ്‌ബുക്കിൽ കഴിഞ്ഞ ദിവസം കുറിച്ച വാക്കുകളാണ് ഇത്. സത്യത്തിന്റെ പക്ഷത്ത്‌ നിന്ന് പോരാടുന്ന അവരെ ഭയപ്പെടുത്താൻ നോക്കുന്നവർ പരാജയപ്പെടുമെന്ന് ഒരു സംശയവും വേണ്ട. ആ ആത്മവിശ്വാസമാണ് ഐഷയുടെ വാക്കുകൾ. ഫാസിസം അതിന്റെ വികൃത മുഖം ലക്ഷദ്വീപിൽ പ്രകടമാക്കുകയാണ്. ലക്ഷദ്വീപിനെ കുറിച്ചുള്ള ചർച്ചകളിൽ സംഘ പരിവാറിന്റെ ഏജന്റായ പ്രഫുല്ല ഘോഡ പട്ടേലിനെ വിമർശിച്ചതിന്റെ പേരിൽ ഐഷയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചാർത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മുതിർന്ന പത്രപ്രവർത്തകൻ വിനോദ് ദുവയുടെ പേരിൽ പ്രധാന മന്ത്രിയെ വിമർശിച്ചതിന് രാജ്യദ്രോഹ കുറ്റം ചാർത്തിയ ഹിമാചൽ പ്രദേശ് സർക്കാരിന്റെ എഫ് ഐ ആർ സുപ്രീം കോടതി റദ്ദാക്കിയത്‌. യാതൊരു ലജ്ജയുമില്ലാതെ ഒരു ജനതയുടെ മൗലികാവകാശങ്ങൾക്കു വേണ്ടി പോരാടുന്ന ഐഷയ്ക്കെതിരെ അതെ നിയമം വീണ്ടും ദുരുപയോഗം ചെയ്ത്‌ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. പക്ഷെ അവൾ തലകുനിക്കില്ല. ഐഷ ഒറ്റയ്ക്കല്ല. ലക്ഷദ്വീപിലെ പതിനായിരക്കണക്കിന് ജനങ്ങൾ ഒറ്റക്കെട്ടായി അവരുടെ പിന്നിൽ ഉണ്ട്. കേരളത്തിലെ ലക്ഷോപലക്ഷം ജനാധിപത്യ വിശ്വാസികളും. ഐഷയ്ക്ക് ഐക്യദാർഢ്യം!!