സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ചു ; മുഖ്യമന്ത്രിയുടേത് കോടതിവരാന്തയിലെ വാദം : വി.ഡി സതീശന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിധി ഒന്‍പതംഗ ബെഞ്ചിന് വിടണമെന്ന രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ക്രിമിനല്‍ കുറ്റം പ്രസിഡന്‍റ് ചെയ്താലും വിചാരണ നേരിടണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എംഎൽഎയ്ക്ക് കൊമ്പുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പൊതുമുതല്‍ നശിപ്പിച്ച കുറ്റമാണ്, കേസ് പാര്‍ട്ടി നടത്തണം. സർക്കാർ പണം ചിലവാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കയ്യാങ്കളിക്കേസിലെ സർക്കാർ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശിവന്‍കുട്ടി രാജിവയ്ക്കേണ്ടതില്ല കേസിൽ കോടതി വിധി അനുസരിച്ചുള്ള സമീപനം സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട സർക്കാർ നടപടി നിയമവിരുദ്ധമല്ല, അസാധാരണവുമല്ല. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പ്രോസിക്യൂട്ടര്‍ക്ക് അതിന് അവകാശമുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ . കേസ് പിന്‍വലിക്കണമെന്ന ഹര്‍ജിയിലെ അപ്പീലാണ് കോടതി ഇപ്പോൾ തള്ളിയത്. കേസ് പിൻവലിക്കുന്നതിന് അവകാശം ഉണ്ടോ ഇല്ലയോ എന്നതാണ് വിഷയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

https://www.facebook.com/JaihindNewsChannel/videos/513384143288118

Comments (0)
Add Comment