ക്ഷാമബത്ത അവകാശമല്ലെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് തെറ്റ്: വി.ഡി സതീശന്‍

Jaihind News Bureau
Thursday, February 5, 2026

തൊഴിലാളികളുടെയും, ജീവനിക്കാരുടെയും വര്‍ധിച്ചു വരുന്ന ജീവിത ചെലവ്, രാജ്യത്തെ വിലക്കയറ്റത്തിന് ആനുപാതികമായി ശമ്പളത്തില്‍ വര്‍ധിപ്പിക്കുന്ന വ്യവസ്ഥാപിത ആനുകൂല്യമായ ഡി. എ അവകാശമല്ലെന്ന് കോടതിയില്‍ നിലപാട് സമര്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ എല്ലാവരെയും അമ്പരപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി.സതീശന്‍. ഐ എന്‍ ടി യു സി നേതാവ് മലയാലപ്പുഴ ജ്യോതിഷ് കുമാറിന്റെ ‘ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവം – വളര്‍ച്ച ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രസ്സ് ക്ലബ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളി സംഘടനകള്‍ കാലത്തിന് അനുസരിച്ചു മാറണം. കൈയ്യൂക്ക് ശക്തി പ്രയോഗത്തിന്റെ കാലം കഴിഞ്ഞു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എം. ഗോപിനാഥ് ആദ്യപ്രതി ഏറ്റുവാങ്ങി. ചെറിയാന്‍ ഫിലിപ്പ് പുസ്തകം പരിചയപ്പെടുത്തി. ജോര്‍ജ് തോമസ് (എഐടിയുസി ), എം. റഹ്‌മത്തുള്ള (എസ് ടി യു), ടി സി. വിജയന്‍ ( യു ടി യു സി ), പി ജെ. ജോയ്, വി. ആര്‍. പ്രതാപന്‍, പി.ജി ദേവ്, രാജാ മാട്ടുകാരന്‍ ജി.ബൈജു, ഹരികുമാര്‍ പൂതങ്കര എന്നിവര്‍ പ്രസംഗിച്ചു.