പൊലീസിനെ കയറൂരിവിട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു ; ‘പെറ്റി സർക്കാരാകു’മെന്ന് വി.ഡി സതീശന്‍

Jaihind Webdesk
Friday, August 6, 2021

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാവരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പെണ്‍കുട്ടികളെപ്പോലും തെറിവിളിക്കാന്‍ ആരാണ് പൊലീസിന് അധികാരം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. ചരിത്രത്തില്‍ ഈ സർക്കാരിന് ‘പെറ്റി സര്‍ക്കാര്‍’ എന്ന പേരുവരും. തീരുമാനം സർക്കാർ തിരുത്തണം.  പൊലീസല്ല പകര്‍ച്ചവ്യാധി നിയന്ത്രിക്കേണ്ടതെന്നും വി.ഡി.സതീശന്‍ നിയമസഭയില്‍ പറഞ്ഞു.