മന്ത്രിസഭയ്ക്കെതിരെ അവിശ്വാസത്തിന് നോട്ടീസ്; 27ന് അവതരണാനുമതി നല്‍കണമെന്ന് ആവശ്യം; നോട്ടീസ് നല്‍കിയത് വി.ഡി.സതീശന്‍ എംഎല്‍എ

Jaihind News Bureau
Friday, July 17, 2020

മന്ത്രിസഭയ്ക്കെതിരെ അവിശ്വാസത്തിന് നോട്ടീസ്. വി.ഡി.സതീശന്‍ എംഎല്‍എ യാണ് നോട്ടീസ് നല്‍കിയത്. 27ന് സഭ കൂടുമ്പോള്‍ അവതരണാനുമതി നല്‍കണമെന്നാണ് ആവശ്യം.

ചട്ടം 63 പ്രകാരമാണ് മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസത്തിന് വി.ഡി.സതീശന്‍ എംഎല്‍എ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഈ സഭ അവിശ്വാസപ്രമേയം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരി പ്രമേയത്തിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രമേയം സഭ കൂടുന്ന 27.7.2020 അവതരണാനുമതി നല്‍കണമെന്ന് വി.ഡി.സതീശന്‍ കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.