
ദോഹ: ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന, കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഖത്തറിലെത്തി. ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്‍കാസ് പ്രവര്‍ത്തകര്‍
ആവേശകരമായ സ്വീകരണം നല്‍കി. വയനാട്ടില്‍ നടന്ന കെ.പി.സി.സിയുടെ ലക്ഷ്യ ക്യാംപിന്റെ ആവേശത്തിന് ശേഷം, പ്രവാസികളെ നേരില്‍ കാണുന്ന ആദ്യ പൊതുപരിപാടിയാണ് ഖത്തറിലേത്.

നാളെ വെള്ളിയാഴ്ച, ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന കുടുംബ സംഗമത്തില്‍ സതീശന്‍ പങ്കെടുക്കുമെന്ന് ഖത്തര്‍ ഇന്‍കാസ് പ്രസിഡണ്ട് സിദിഖ് പുറായില്‍, ജനറല്‍ സെക്രട്ടറി കെ.വി ബോബന്‍, ട്രഷറര്‍ ജീസ് ജോസഫ് എന്നിവര്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. പൊതുസമ്മേളനവും കലാപരിപാടികളും ഇതോടൊപ്പം നടക്കും. വെള്ളിയാഴ്ച രാത്രി പ്രതിപക്ഷ നേതാവ് ഇന്ത്യയിലേക്ക് മടങ്ങും.
Report : Elvis Chummar – Jaihind TV Middle East Bureau.