ന്യൂനപക്ഷ ആനുകൂല്യം: ചര്‍ച്ചയിലൂടെ അഭിപ്രായ സമന്വയത്തിലെത്തണം ; സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്ന് വി.ഡി സതീശന്‍

Jaihind Webdesk
Friday, June 4, 2021

തിരുവനന്തപുരം : നിലവിൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങൾക്ക് അതിൽ യാതൊരു കുറവും വരുത്താതെ മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്ക് കൂടി ആനുപാതികമായി ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

നിയമപരമായ പരിശോധനയും നടത്തി സർക്കാർ ഒരു പദ്ധതി തയാറാക്കണം. പ്രസ്തുത പദ്ധതി നിർദ്ദേശം സമുദായ നേതാക്കളും രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തി സമന്വയത്തിൽ എത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ്  ശൂരനാട് രാജശേഖരനും യോഗത്തിൽ പങ്കെടുത്തു.