എക്‌സാലോജിക്കിനെതിരായ കോടതി വിധി; മടിയിൽ കനം ഉണ്ട് എന്നത് തെളിഞ്ഞുവെന്ന് വി. ഡി. സതീശന്‍

Jaihind Webdesk
Friday, February 16, 2024

തിരുവനന്തപുരം: വീണ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ കോടതി വിധിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. കോടതി നടപടി നേരത്തെ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആദ്യം അന്വേഷണത്തെ ഭയമില്ല എന്ന് പറഞ്ഞു. പിന്നീട് നിയമപരമായി അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും  വി. ഡി. സതീശന്‍  പ്രതികരിച്ചു.

അന്വേഷണ സമയത്ത് ഇടപെടാൻ പാടില്ല എന്ന് സുപ്രീം കോടതി വിധിയുണ്ട്.  എന്നിട്ടും ഇതിനായി മകൾ വീണാ വിജയൻ ബെം​ഗളുരു ഹൈക്കോടതിയിൽ പോയി. ഇത് അന്വേഷണത്തെ ഭയപ്പെടുന്നു എന്നതിന്‍റെ തെളിവാണ്. മടിയിൽ കനം ഉണ്ട് എന്നതാണ് യാഥാർഥ്യമെന്നും വി ഡി സതീശൻ പറഞ്ഞു.