‘ആദ്യം പിണറായിപ്പേടി കൂടാതെ ചീഞ്ഞുനാറുന്ന അഴിമതികള്‍ പാർട്ടിയില്‍ ചർച്ച ചെയ്യൂ ; യു.ഡി.എഫിന്‍റെ കാര്യം നോക്കാന്‍ പരിണതപ്രജ്ഞരായ നേതാക്കളുണ്ട്’ : കോടിയേരിയോട് വി.ഡി സതീശന്‍ എം.എല്‍.എ

Jaihind News Bureau
Friday, August 21, 2020

യു.ഡി.എഫിന്‍റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ പരിണതപ്രജ്ഞരായ നേതാക്കളുണ്ടെന്നും എ.കെ.ജി സെന്‍ററിലിരുന്ന് കോടിയേരി ബാലകൃഷ്ണന്‍ തീരുമാനിക്കേണ്ടെന്നും വി.ഡി സതീശന്‍ എം.എല്‍.എ. അവിശ്വാസ പ്രമേയ ചർച്ചയില്‍ മന്ത്രിമാരുടെ പ്രസംഗങ്ങള്‍ കേട്ട് വോട്ടെടുപ്പില്‍ പങ്കെടുത്തുവേണം യു.ഡി.എഫ് എം.എല്‍.എമാർ പോകേണ്ടതെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്കായിരുന്നു വി.ഡി സതീശന്‍ എം.എല്‍.എയുടെ മറുപടി. കോടിയേരി ആദ്യം ചീഞ്ഞു നാറുന്ന അഴിമതികള്‍ പിണറായിപ്പേടി കൂടാതെ പാർട്ടിയില്‍ ചർച്ച ചെയ്യൂ എന്നും അദ്ദേഹം പരിഹസിച്ചു.

വി.ഡി സതീശന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് :

”അവിശ്വാസ പ്രമേയ ചർച്ചയിൽ മന്ത്രിമാരുടെ പ്രസംഗങ്ങൾ കേട്ട് വോട്ടെടുപ്പിൽ പങ്കെടുത്തു വേണം യു.ഡി.എഫ് എം.എൽ.എമാർ പോകേണ്ടതെന്ന് കോടിയേരി.

എന്തായാലും യു.ഡി.എഫിന്‍റെ ഫ്ലോർ മാനേജ്മെൻറ് എ.കെ.ജി സെന്‍ററിലിരുന്ന് കോടിയേരി തീരുമാനിക്കേണ്ട. അതിനൊക്കെ യോഗ്യതയുള്ള പരിണതപ്രജ്ഞരായ നേതാക്കൾ യു.ഡി.എഫിലുണ്ട്. അവര് നോക്കിക്കൊള്ളും. കോടിയേരി ആദ്യം ചീഞ്ഞുനാറുന്ന ഈ അഴിമതിയൊക്കെ പിണറായിപ്പേടി കൂടാതെ പാർട്ടിയിൽ ഒന്ന് ചർച്ച ചെയ്യണം !!!”