‘മുഖ്യമന്ത്രി സ്തുതിപാഠകരുടെ നടുവില്‍’; വിമർശിച്ചാല്‍ രാജ്യദ്രോഹിയാക്കുന്ന നിലപാടെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, October 21, 2021

കോട്ടയം : മുഖ്യമന്ത്രി സ്തുതിപാഠകരുടെ നടുവിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിമർശിച്ചാല്‍ ദേശദ്രോഹിയാക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. മോദിയുടെ അതേ രീതിയാണ് പിണറായിക്കെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

2018 മുതല്‍ ആവർത്തിക്കുന്ന പ്രളയത്തിന്‍റെ പശ്ചാത്തലത്തിലും സംവിധാനം മെച്ചപ്പെടുത്താന്‍ സര്‍ക്കാരിനായില്ലെന്ന് വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. കൊക്കയാറില്‍ രക്ഷാപ്രവർത്തനം വൈകി. ഒരു ദിവസത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ദുരന്തമേഖലകളില്‍ കൃത്യസമയത്ത് സർക്കാർ മുന്നറിയിപ്പ് നല്‍കിയില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.