ജോസ്.കെ.മാണിയെ കൂടെ നിർത്തി കെ.എം മാണിയെ അപമാനിച്ചു ; എല്‍ഡിഎഫില്‍ തുടരണോയെന്ന് കേരള കോണ്‍ഗ്രസ് ആലോചിക്കണം : വി.ഡി സതീശന്‍

Monday, July 5, 2021

തിരുവനന്തപുരം : കെ.എം മാണി അഴിക്കാരനായിരുന്നെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എല്‍ഡിഎഫില്‍ തുടരണോയെന്ന് കേരള കോണ്‍ഗ്രസ് ആലോചിക്കണം.

കെ.എം മാണിയുടെ മകന്‍ നയിക്കുന്ന പാര്‍ട്ടിയെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ച പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടിക്കൊപ്പം നില്‍ക്കുമ്പോള്‍ ആദര്‍ശധീരന്മാരും പുറത്തുനില്‍ക്കുമ്പോള്‍ അഴിമതിക്കാരാക്കുന്നതുമായിരുന്നു രീതി. കൂടെ നിര്‍ത്തിയിട്ടും കെ.എം മാണിയെ അപമാനിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചത്. സർക്കാർ നിലപാടെന്നാല്‍ ഇടതുമുന്നണിയുടേതു കൂടിയാണ്. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫില്‍ തുടരണോയെന്ന് തീരുമാനിക്കേണ്ടത് കേരള കോണ്‍ഗ്രസാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.