വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കണം : വി.ഡി. സതീശൻ എംഎൽഎ പരാതി നല്‍കി

Jaihind News Bureau
Friday, May 15, 2020

കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ എം.എൽ.എ.യുടെ പേരിൽ പ്രചരിപ്പിച്ച വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു ആലുവ റൂറൽ എസ്. പി.ക്ക് പരാതി നൽകി. ഇന്നലെ വൈകുന്നേരമാണ് സതീശൻ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ കമന്‍റുകൾക്ക് മറുപടിയായി അസഭ്യം പറഞ്ഞു എന്ന രീതിയിൽ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിക്കപ്പെട്ടത്. ആ ഫോട്ടോ വ്യാജമാണെന്ന് വി.ഡി. സതീശൻ തന്‍റെ പേജിലൂടെ തന്നെ വ്യക്തമാക്കിയിരിക്കുന്നു. കോൺഗ്രസ് നേതാക്കളെ തെരഞ്ഞു പിടിച്ചു അപകീർത്തിപ്പെടുത്താൻ നടത്തുന്ന ആസ്രൂതിത ശ്രമങ്ങളാണ് ഇത്തരം അസത്യപ്രചരണം എന്നും അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വി.ഡി. സതീശൻ പ്രസ്താവനയിൽ പറഞ്ഞു.