കടങ്ങളുടെ മൊറട്ടോറിയം ഒരു വർഷത്തേക്ക് നീട്ടണം, പിഴപ്പലിശ ഒഴിവാക്കുകയും പലിശ കുറയ്ക്കുകയും വേണം: വി.ഡി സതീശന്‍| VIDEO

Jaihind News Bureau
Monday, April 27, 2020

കടങ്ങളുടെ മൊറട്ടോറിയം ഒരു വർഷത്തേക്ക് നീട്ടണമെന്ന് വി.ഡി സതീശന്‍ എംഎല്‍എ. പിഴപ്പലിശ ഒഴിവാക്കുകയും പലിശ കുറയ്ക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. പലര്‍ക്കും മൊറട്ടോറിയത്തിന്റെ പ്രയോജനം ലഭിക്കുന്നില്ല. മൊറട്ടോറിയത്തിനായി അപേക്ഷ നല്‍കില്ലെന്ന പേരില്‍ സാധാരണക്കാരുടെ കൈയ്യില്‍ നിന്നും ബാങ്ക് വായ്പകള്‍ നിര്‍ബന്ധമായി സ്വീകരിക്കുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.  നാട്ടിലെത്തുന്ന പ്രവാസികളുടെ എന്‍ആര്‍ഐ ലോണുകള്‍ തിരിച്ചടയ്ക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. അവരേയും മൊറട്ടോറിയത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.