‘പറഞ്ഞതെല്ലാം വിഴുങ്ങിയവരുടെ അടിത്തറ ജനം ഇളക്കുന്നത്  കാത്തിരുന്നു കാണാം’ ; കോടിയേരിക്ക് വി.ഡി സതീശന്‍റെ മറുപടി

Jaihind News Bureau
Saturday, October 17, 2020

 

കേരള കോൺഗ്രസ് (എം) തീരുമാനം യുഡിഎഫിന്‍റെ അടിത്തറയിളക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി.ഡി സതീശന്‍ എംഎല്‍എ. പറഞ്ഞതെല്ലാം വിഴുങ്ങിയവരുടെ അടിത്തറ ജനം ഇളക്കുന്നത്  കാത്തിരുന്നു കാണാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘നാലു കേരള കോൺഗ്രസും ഐഎൻഎല്ലും കൂടെയുള്ള മുന്നണിയുടെ പേര് ഇടതുമുന്നണി. എന്നിട്ട് നയസമീപനങ്ങളെപ്പറ്റി ഗിരി പ്രഭാഷണവും. ഇതു പോലത്തെ ഒരു അവസരവാദി പാർട്ടി സിപിഎമ്മിനെപ്പോലെ വേറെയുണ്ടോ?’വി.ഡി സതീശന്‍ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കേരള കോൺഗ്രസ് (എം) തീരുമാനം യുഡിഎഫിന്റെ അടിത്തറയിളക്കുമെന്ന് കോടിയേരി. നാലു കേരള കോൺഗ്രസും ഐഎൻ എല്ലും കൂടെയുള്ള മുന്നണിയുടെ പേര് ഇടതുമുന്നണി. എന്നിട്ട് നയസമീപനങ്ങളെപ്പറ്റി ഗിരി പ്രഭാഷണവും. ഇതു പോലത്തെ ഒരു അവസരവാദി പാർട്ടി സിപിഎമ്മിനെപ്പോലെ വേറെയുണ്ടോ? പറഞ്ഞതെല്ലാം വിഴുങ്ങിയവരുടെ അടിത്തറ ജനം ഇളക്കുന്നത് നമുക്ക് കാത്തിരുന്നു കാണാം.